08:17am 26 September 2026
NEWS
പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു
30/01/2026  06:34 AM IST
nila
 പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു

പയ്യോളി: രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ (64) അന്തരിച്ചു. തിക്കോടി പെരുമാൾപുരത്തുള്ള വസതിയിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെ അദ്ദേഹം അസ്വസ്ഥതയെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവ സമയത്ത് ഡോ. പി.ടി. ഉഷ വീട്ടിലുണ്ടായിരുന്നില്ല. പൊന്നാനി കുറ്റിക്കാട് വെങ്ങാലി തറവാട്ടിലെ നാരായണൻ–സരോജനി ദമ്പതികളുടെ മകനാണ് ശ്രീനിവാസൻ. കേന്ദ്ര വ്യവസായ സുരക്ഷാ സേനയിൽ ഡെപ്യൂട്ടി സൂപ്രണ്ടായിരുന്നു.1991ൽ പി.ടി. ഉഷയുമായി വിവാഹിതനായി. ദമ്പതികൾക്ക് ഒരു മകനുണ്ട് — ഡോ. ഉജജ്വൽ വിഗ്നേഷ്.

പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്ത ശേഷം ഡോ. പി.ടി. ഉഷ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. സംസ്കാര വിവരം പിന്നീട് അറിയിക്കുമെന്ന് കുടുംബം അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img